ദിലീപ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ജനപ്രിയ നായകന്റെ സൂപ്പര്‍ഹിറ്റ് ചിത്രം റണ്‍വേയുടെ രണ്ടാം ഭാഗമായ 'വാളയാര്‍ പരമശിവം' നംവബര്‍ ആദ്യം ഷൂട്ടിങ് തുടങ്ങുന്നു. 'റണ്‍ ബേബി റണ്‍' പൂര്‍ത്തിയാക്കിയ ജോഷി അഞ്ച് ചിത്രങ്ങളുടെ സംരംഭമായ 'ഡി കമ്പനി'യിലെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഈ ഹ്രസ്വചിത്രം പൂര്‍ത്തിയാക്കിയാലുടന്‍ വാളയാര്‍ പരമശിവത്തിന്റെ ജോലികള്‍ തുടങ്ങും.
കഥയുടെ കാര്യം ഏറക്കുറേ തീരുമാനമായിക്കഴിഞ്ഞ ചിത്രത്തിന്റെ രചനയിലേക്ക് ഉദയ് കൃഷ്ണ-സിബി.കെ തോമസ് ടീം കടന്നു. 2004ല്‍ റിലീസ് ചെയ്ത റണ്‍വേ ദിലീപിന്റെ ആക്ഷന്‍ പരിവേഷം ജനങ്ങള്‍ സ്വീകരിച്ച ചിത്രം കൂടിയായിരുന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് തന്നെയാകും ചിത്രം നിര്‍മ്മിക്കുക. 2013 ല്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗവും പ്രതീക്ഷിക്കാം.
No comments:
Post a Comment